ചങ്ങനാശ്ശേരി: പുതൂർപള്ളി മുസ്ലിം ജമാഅത്തിന് കീഴിലുള്ള പുഴവാത് ഹിദായത്തുൽ ഇസ്ലാം തഹ്ഫീദുൽ ഖുർആൻ കോളജിന്‍റെ പ്രഥമ വാർഷികവും സമ്മാനദാനവും ഈ മാസം 14ന് രാവിലെ 10ന് നടക്കും. ഹിദായത്ത് മസ്ജിദിൽ നടക്കുന്ന ചടങ്ങിൽ പുതൂർപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് പി.എസ്.എം. ബഷീർ അധ്യക്ഷത വഹിക്കും. ഡോ. ഹാഫിസ് അർഷദ് ബാഖവി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് അംഗം ഹാഫിസ് അബ്ദുൽഷുക്കൂർ അൽഖാസിമി മുഖ്യപ്രഭാഷണം നിർവഹിക്കും. ഖുർആൻ മനഃപാഠമാക്കിയ ചങ്ങനാശ്ശേരിയിലെ നാൽപതോളം ഹാഫിദുകളെ ചടങ്ങിൽ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.