എം.ഡി.എം.എയുമായി പിടിയിലായ പ്രതികൾ
കൊല്ലം: എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന കേസിൽ അഞ്ച് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി പന്മന മിഠാപ്പള്ളി ബിന്ദു ഭവനത്തിൽ ബിജിൻ ബിജു(25), പന്മന പേരൂക്കര പുത്തൻവീട്ടിൽ മുഹമ്മദ് ഷാൻ(22), ചവറ താന്നിമൂട് അരവിളയിൽ തെക്കതിൽവീട്ടിൽ ആദർശ്(23), കരുനാഗപ്പള്ളി വടക്കുംഭാഗം മാവിളവീട്ടിൽ ഹേമന്ത് (21), കരുനാഗപ്പള്ളി വടക്കുംതല മേക്ക് കണ്ടശ്ശേരി തെക്കതിൽവീട്ടിൽ ഹരികൃഷ്ണൻ (20) എന്നിവരാണ് പിടിയിലായത്.
ഓച്ചിറ വവ്വാക്കാവിൽ നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തിയ 61.501 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായത്.
എം.ഡി.എം.എ കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽനിന്ന് വൻതോതിൽ എം.ഡി.എം.എ കടത്തി വിൽപന നടത്തുന്ന സംഘമാണ് പിടിയിലായത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
എക്സൈസ് ഇൻസ്പെക്ടർ സി.പി. ദിലീപ് , പ്രിവന്റിവ് ഓഫിസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അനീഷ്, അജിത്, ജോജോ, ജൂലിയൻ ക്രൂസ്, അരുൺലാൽ, ബാലു എസ്. സുന്ദർ, അഭിറാം, തൻസീർ അസീസ്, വനിത സിവിൽ എക്സൈസ് ഓഫിസർ വർഷ വിവേക്, സിവിൽ എക്സൈസ് ഡ്രൈവർ സുഭാഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.