വി​മ​ല്‍

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കിഴക്കേകല്ലട: എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. കൊറ്റങ്കര കരിക്കോട് ഉത്രാടം വീട്ടില്‍നിന്ന് ചന്ദനത്തോപ്പ് ചാത്തിനാകുളം വിഷ്ണുഭവനം വീട്ടില്‍ താമസിക്കുന്ന വിമല്‍ (24) ആണ് അറസ്റ്റിലായത്. ഈ മാസമാദ്യം എം.ഡി.എം.എയുമായി പിടിയിലായ മണ്‍റോതുരുത്ത് സ്വദേശിയായ അര്‍ജുന്‍രാജിന്റെ പങ്കാളിയാണ് ഇയാൾ.

മയക്കുമരുന്ന് കടത്തലിന് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് സഹായം നല്‍കുന്നത് കൂടാതെ ഇതരസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന മയക്കുമരുന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിൽക്കുന്നതിനും അര്‍ജുന്‍ രാജിന് ഇയാൾ സഹായം നൽകിവരികയായിരുന്നു.

പ്രതിക്ക് കേരളത്തിനകത്തും പുറത്തുമുള്ള മയക്കുമരുന്ന് ബന്ധങ്ങളെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെരീഫിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘാംഗങ്ങളായ കിഴക്കേകല്ലട എസ്.ഐ ബി. അനീഷ്, എ.എസ്.ഐ ബിന്ദു ലാല്‍, ശൂരനാട് പൊലീസ് സ്റ്റേഷന്‍ എ.എസ്.ഐ ഹരി, കിഴക്കേകല്ലട പൊലീസ് സ്റ്റേഷന്‍ സി.പി.ഒമാരായ രാഹുല്‍, സുരേഷ് ബാബു എന്നിവരും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.