ബിജു
പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവ് പിടിയില്
കൊല്ലം: ക്ഷേത്ര ഉത്സവത്തിനിടയില് സംഘര്ഷമുണ്ടാക്കുന്നത് പിന്തിരിപ്പിക്കാനായെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സംഘമായി ആക്രമിച്ച കേസിൽ ഒരാള് പൊലീസിന്റെ പിടിയിലായി.
തേവലക്കര, കോയിവിള, മാമ്പുഴ പടിഞ്ഞാറ്റതില് ബിജു (21) ആണ് തെക്കുംഭാഗം പൊലീസിന്റെ പിടിയിലായത്. ഏപ്രില് 10ന് വെളുപ്പിന് തുമ്പകുളം ക്ഷേത്ര ഉത്സവത്തിനിടയില് ഉണ്ടായ സംഘര്ഷം പരിഹരിക്കാനെത്തിയ തെക്കുംഭാഗം സബ് ഇന്സ്പെക്ടര് മണിലാലിനേയും സംഘത്തെയും പ്രതി ചീത്തവിളിക്കുകയും തറയില് കിടന്ന പാറകല്ല് എടുത്ത് മണിലാലിന്റെ മുഖത്ത് എറിഞ്ഞ് പരിക്കേല്പ്പിക്കുകയും ചെയ്തതായാണ് കേസ്.
തെക്കുംഭാഗം ഇന്സ്പെക്ടര് പ്രസാദിന്റെ നേതൃത്വത്തില് സി.പി.ഒമാരായ അനീഷ്, ഹരീഷ്, അഫ്സല് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.