ക​ട​ശേ​രി മേ​ഖ​ല​യി​ൽ ഭീ​തി പ​ര​ത്തി​യ കാ​ട്ടാ​ന (ഫ​യ​ൽ ചി​ത്രം)

കടശ്ശേരിയിലെ കാട്ടാന ആക്രമണം: ഇരുട്ടിൽ തപ്പി അധികൃതർ

പ​ത്ത​നാ​പു​രം: പു​ന്ന​ല ക​ട​ശ്ശേ​രി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഒ​രാ​ൾ മ​രി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടും ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നാ​കാ​തെ അ​ധി​കൃ​ത​ർ ഇ​രു​ട്ടി​ൽ ത​പ്പു​ന്നു. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും കാ​ട്ടാ​ന​യെ ‘സ്പോ​ട്ട്’ ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല.

കോ​ട്ട​യ​ത്ത്‌ നി​ന്നും, തെ​ന്മ​ല​യി​ൽ നി​ന്നും ഡ്രോ​ൺ എ​ത്തി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഒ​രു ത​വ​ണ എ​ല​പ്പ​ക്കോ​ട് ഭാ​ഗ​ത്ത് ആ​ന​യു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ചെ​ങ്കി​ലും, പി​ന്നീ​ട് സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഒ​ക്ടോ​ബ​ർ അ​ഞ്ചി​നാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മേ​ലെ ഉ​മ്മ​ന്നൂ​ർ വി​നോ​ദ് ഭ​വ​നി​ൽ രാ​ജ​മ്മ (80) മ​രി​ച്ച​ത്. ജ​ന​രോ​ഷം ശ​ക്ത​മാ​യ​തോ​ടെ സി.​സി.​എ​ഫ് ഇ​ട​പ്പെ​ട്ട്, ആ​ർ.​ആ​ർ.​ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പേ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്. എ​ല​പ്പ​ക്കോ​ട് മൈ​ല​വി​ള വീ​ട്ടി​ൽ സ​ഹ​ദേ​വ​ന്റെ ഏ​ക്ക​റ് ക​ണ​ക്കി​ന് കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​ന സം​ഹാ​ര​താ​ണ്ഡ​വ​മാ​ടി​യ​ത് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി-​മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​ണ്. കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​യ​തോ​ടെ സ​ഹ​ദേ​വ​ന് ഒ​ടു​വി​ൽ കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നു. പി​റ​വ​ന്തൂ​ർ മു​ള്ളു​മ​ല ഉ​ന്ന​തി​യി​ൽ വ​ന​വി​ഭ​വ ശേ​ഖ​ര​ണ​ത്തി​ന് പോ​യ ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ര​ക്ഷ​നേ​ടാ​ൻ മ​ര​ത്തി​ന് മു​ക​ളി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ട​ത് മാ​ർ​ച്ച് 18 ന് ​ആ​യി​രു​ന്നു.

മു​ള്ളു​മ​ല ഉ​ന്ന​തി​യി​ൽ ക​രു​ണാ​ക​ര​ൻ-​റം​സ ദ​മ്പ​തി​ക​ളാ​ണ് വി​റ​ക് ശേ​ഖ​ര​ണ​ത്തി​ന് പോ​കും വ​ഴി കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ നേ​ടാ​ൻ മ​ര​മു​ക​ളി​ൽ അ​ഭ​യം പ്രാ​പി​ച്ച​ത്. ക​റ​വൂ​ർ മേ​ഖ​ല​യി​ലും കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കാ​ട്ടാ​ന​ക​ളെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യെ​ങ്കി​ലും, പൂ​ർ​ണ​മാ​യ പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. 

Tags:    
News Summary - wild elephant attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.