അ​ഭി​മ​ന്യു, സ്റ്റീ​ഫ​ന്‍, സു​ധീ​ഷ്

ലെയ്ത്ത് വര്‍ക്ക്‌ഷോപ്പിൽ മോഷണം: മൂന്നുപേർ പിടിയില്‍

കൊല്ലം: ലെയ്ത്ത് വര്‍ക്ക്‌ഷോപ് കോമ്പൗണ്ടില്‍നിന്ന് അയണ്‍ സ്‌ക്രാപ്പും മറ്റും മോഷ്ടിച്ച കേസില്‍ മൂന്നു യുവാക്കൾ പിടിയില്‍. മുണ്ടക്കല്‍ ഈസ്റ്റ് കളീക്കല്‍ തെക്കതില്‍ അഭിമന്യു (21), മുണ്ടക്കല്‍ ഈസ്റ്റ് സുധീഷ് ഭവനത്തില്‍ സുധീഷ് (22), പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ടില്‍ സ്റ്റീഫന്‍ (19) എന്നിവരാണ് ഈസ്റ്റ് പൊലീസിൽ പിടിയിലായത്.

മുണ്ടയ്ക്കല്‍ ഉദയമാര്‍ത്താണ്ഡപുരം ലയണ്‍സ് ക്ലബിന് സമീപം ശിവരാജന്‍റെ ഉടമസ്ഥതയിലുള്ള ഈരംപള്ളി ഫൗണ്ടറി ലെയ്ത്ത് വര്‍ക്ക്‌ഷോപ് കോമ്പൗണ്ടില്‍നിന്നാണ് രണ്ട് ടണ്‍ കാസ്റ്റ് അയണ്‍ സ്‌ക്രാപ്പും 13,000 രൂപ വിലവരുന്ന ലെയ്ത്ത് പാര്‍ട്‌സുകളും മോഷ്ടിച്ചത്. ശിവരാജന്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി.

സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അസി. പൊലീസ് കമീഷണര്‍ ജി.ഡി. വിജയകുമാറിന്‍റെ നേതൃത്വത്തില്‍ ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ രതീഷ്, എസ്.ഐ ജയശങ്കര്‍, സി.പി.ഒമാരായ ഷൈജു ബി. രാജ്, ഷെഫീക്ക്, പ്രസന്നന്‍, രാജഗോപാല്‍, അന്‍ഷാദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. 

Tags:    
News Summary - workshop robbery: three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.