Posted On
date_range Updated On
date_range വീട്ടമ്മയുടെ മാല അപഹരിച്ച യുവതികള്‍ പിടിയില്‍
ശാസ്താംകോട്ട: വീട്ടമ്മയുടെ മാല അപഹരിച്ച നാടോടി യുവതികള്‍ പിടിയിലായി. മനക്കര സ്വദേശിയായ വസന്തയുടെ മാല അപഹരിച്ച നാടോടി യുവതികളെയാണ് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ കാളിയമ്മ, മാരിയമ്മ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ പത്തിന് വസന്ത ബസില്‍ യാത്ര ചെയ്യുമ്പോള്‍ ആഞ്ഞിലിമൂടിന് സമീപംെവച്ചാണ് മാലയും പണമടങ്ങിയ പഴ്സും ഇവർ അപഹരിച്ചത്. ബസിലുള്ള മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് കാളിയമ്മയെയും മാരിയമ്മയെയും തടഞ്ഞുവെക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.