ഷൈ​ജു

ഓയിൽപാം തോട്ടത്തിൽ മൃഗവേട്ട: ഒരാൾ അറസ്റ്റിൽ

അഞ്ചൽ: എണ്ണപ്പനത്തോട്ടത്തിൽ മൃഗവേട്ട നടത്തിയ സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി ഏരൂർ പൊലീസിന് കൈമാറി. സംഘത്തിലെ മറ്റ് രണ്ട് പേർ ഓടിരക്ഷപെട്ടു. വേട്ടക്കുപയോഗിച്ച നാടൻ തോക്കും ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

വിളക്കുപാറ കെട്ടുപ്ലാച്ചി അഭിമന്യു ഭവനിൽ ഷൈജു (37) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ട് ഏഴോടെ ഓയിൽ പാം സി ഡിവിഷനിലാണ് സംഭവം. ഓയിൽപാം ജീവനക്കാരനും 11ാം മൈൽ സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ താമസക്കാരനുമായ ഷിജുവിന്‍റെ വളർത്തുകാളയെയാണ് നായാട്ടുസംഘം വെടിവച്ച് കൊന്നത്.

തോട്ടത്തിൽ മേയാൻ വിട്ടിരുന്ന ഷിജുവിന്‍റെ പശുക്കൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളിൽ പലതും തിരിച്ചെത്തുന്നുണ്ടായിരുന്നില്ല. ഇതിൽ സംശയം തോന്നിയ ഷിജുവുൾപ്പെടെയുള്ളവർ ജാഗ്രതയിലായിരുന്നു. ബുധനാഴ്ച വൈകീട്ട് ഏഴോടെ ഓയിൽപാം തോട്ടത്തിൽ വെടിയൊച്ച കേട്ടതോടെ ഏതാനും മൃഗങ്ങൾ വിരണ്ടോടി. വെടിയൊച്ച കേട്ട ഭാഗത്തേക്ക് ഓടിയെത്തിയ ഷിജുവിനെയും കൂട്ടരെയും കണ്ട് പൊന്തക്കാട്ടിൽ ഒളിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഷൈജുവിനെപിടികൂടുകയായിരുന്നു.

വേട്ട സംഘത്തിൽപ്പെട്ട മറ്റ് രണ്ട് പേർ തോക്ക് ചൂണ്ടി നാട്ടുകാരെ ഭയപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. തുടർന്ന് തോക്ക് ഉപേക്ഷിച്ച് രക്ഷപെട്ടു. പ്രതിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Animal Hunting in Oil Palm Plantation: One Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.