കടയ്ക്കൽ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് പണംതട്ടിയ സ്ഥാപനത്തിലെ മുൻജീവനകാരിയെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഐരക്കുഴി കൊച്ചു തോട്ടംമുക്ക് താഴെതോട്ടം ഹൗസിൽ അർച്ചന (44) ആണ് ഒരുവർഷത്തെ ഒളിവ് ജീവിതത്തിനുശേഷം പിടിയിലായത്.
കടയ്ക്കലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ അർച്ചന ജോലിക്ക് നിന്നിരുന്ന കാലയളവിൽ പലപ്പോഴായാണ് സ്ഥാപനത്തിൽ ഏഴരപവനോളം മുക്കുപണ്ടം പണയംവെച്ച് പണം തട്ടി.വ്യാജ മേൽവിലാസവും ഫോൺ നമ്പറും ഉപയോഗിച്ചാണ് അർച്ചന പണയംവെച്ച് പണം എടുത്തത്.
രണ്ടര ഗ്രാമിൽ കൂടുതൽ സ്വർണം പണയമായി വന്നാൽ അത് പരിശോധന നടത്തി ബാങ്ക് ലോക്കറിലേക്ക് മാറ്റും. അത് മനസ്സിലാക്കിയ പ്രതി രണ്ടരഗ്രാമിൽ കുറവുള്ള മുക്കുപണ്ടം 34 തവണയായാണ് പണയംവെച്ചിരുന്നത്. ഉച്ചസമയങ്ങളിൽ സ്ഥപന ഉടമ ഗീത വിദ്യാധരൻ ഭക്ഷണം കഴിക്കാൻ പോകുന്ന സമയത്താണ് മുക്കുപണ്ടം പണയംവെച്ച് പൈസ എടുത്തിരുന്നത്. തുടർന്ന് സ്ഥാപന ഉടമക്ക് പണയം ഇരിക്കുന്ന ആഭരണങ്ങളിൽ സംശയമുള്ളതായി മനസ്സിലാക്കിയ അർച്ചന മുങ്ങുകയായിരുന്നു. ഒരുവർഷമായി ഒളിവിലായിരുന്ന അർച്ചനയെ തിരുവനന്തപുരത്ത് ജോലിക്കുനിന്ന വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.