യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്​ ശ​ബ​രീ​നാ​ഥി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സിറ്റി പൊലീസ്​ ക​മീ​ഷ​ണ​ർ ഓ​ഫി​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്നു

ശബരീനാഥ‍െൻറ അറസ്റ്റിൽ വ്യാപക പ്രതിഷേധം

കൊല്ലം: മുഖ്യമന്ത്രിയെ അക്രമിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ്. ശബരീനാഥനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം സിറ്റി പൊലീസ് കമീഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി. ജില്ല പ്രസിഡന്‍റ് ആർ. അരുൺരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, മഹിള കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി യു. വഹീദ, ജില്ല വൈസ് പ്രസിഡന്‍റ് ഷാ സലീം, ബിനോയ്‌ ഷാനൂർ പിണയ്ക്കൽ ഫൈസ് എന്നിവർ സംസാരിച്ചു.

ഇരവിപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ശബരീനാഥനെ അറസ്റ്റ് ചെയ്ത പൊലീസിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ദേശീയപാതയില്‍ കുത്തിയിരിപ്പ് സമരവും നടത്തി.

ചൊവ്വാഴ്ച വൈകീട്ട് പള്ളിമുക്ക് പെട്രോള്‍ പമ്പിന് മുന്നില്‍നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പള്ളിമുക്ക് ജങ്ഷനില്‍ സമാപിച്ചശേഷം പ്രവര്‍ത്തകരും നേതാക്കളും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

തുടര്‍ന്ന് നടന്ന യോഗം കോര്‍പറേഷന്‍ കൗണ്‍സിലര്‍ കുരുവിള ജോസഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് അസംബ്ലി മണ്ഡലം പ്രസിഡന്‍റ് പിണയ്ക്കല്‍ ഫൈസ് അധ്യക്ഷതവഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതി അംഗം ഷഫീക്ക് കിളിക്കൊല്ലൂര്‍, ജില്ല ഭാരവാഹികളായ ഷാസലിം, അസൈന്‍ പള്ളിമുക്ക്, അഡ്വ. മുഹമ്മദ് നഹാസ്, ബിനോയ് ഷാനൂര്‍, ഷമീര്‍ മയ്യനാട് എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - Widespread protests against Sabrinath's arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.