കൊല്ലം: ബിവറേജസ് കോർപറേഷെൻറ ഔട്ട് ലെറ്റുകളിൽ ജീവനക്കാർ അമിതവില ഈടാക്കി മദ്യം വിൽപന നടത്തുന്നതായി വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി, എഴുകോൺ ഔട്ട് ലെറ്റുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി.
കരുനാഗപ്പള്ളിയിൽ വിറ്റുവരവിനെക്കാൾ അധികമായി 2010 രൂപ കണ്ടെത്തി. അധികമായുള്ള പണത്തെപ്പറ്റി തൃപ്തികരമായ മറുപടി ജീവനക്കാർ നൽകിയില്ല. മദ്യം വാങ്ങാനെത്തിയവരിൽനിന്ന് അധികമായി വാങ്ങിയ തുകയാണെന്ന് കണ്ടെത്തി തുക ജില്ല ട്രഷറിയിൽ അടച്ചു. ജീവനക്കാർ അനധികൃതമായി സ്വകാര്യ ആവശ്യങ്ങൾക്കായി 15 തവണ വരെ പുറത്തേക്ക് പോകുന്നതായും ശ്രദ്ധയിൽെപട്ടു. മദ്യം വാങ്ങാനെത്തിയ വടക്കുംതല മഞ്ചാടിമുക്കിലുള്ള ഒരാൾ 2000 രൂപയുടെ നോട്ട് കൊടുത്തത് പരിശോധിച്ചതിൽ നോട്ടിൽ സംശയം തോന്നിയ ജീവനക്കാർ പരിശോധന സംഘത്തിലുണ്ടായിരുന്ന വിജിലൻസ് ഡിവൈ.എസ്.പി അശോക് കുമാറിനെ അറിയിച്ചു. പരിശോധനയിൽ കള്ളനോട്ടാണെന്ന് വ്യക്തമായി. മദ്യം വാങ്ങാനെത്തിയ ആളെയും സുഹൃത്തിനെയും തുടർനടപടി സ്വീകരിക്കുന്നതിനായി കരുനാഗപ്പള്ളി പൊലീസിന് കൈമാറി.
എഴുകോൺ ഔട്ട് ലെറ്റിൽ നടത്തിയ പരിശോധനയിൽ കാഷിൽ കാണേണ്ട തുകയെക്കാൾ 2690 രൂപ കുറവ് കാണപ്പെട്ടു. ഔട്ട് ലെറ്റുകളിൽ മദ്യത്തിെൻറ സ്റ്റോക്ക് ഇറക്കുന്ന സമയത്ത് എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരിക്കണമെന്നത് പാലിച്ചില്ലെന്ന് കണ്ടെത്തി.
പൊലീസ് ഇൻസ്പെക്ടർമാരായ വി.പി. സുധീഷ്, ജോഷി, കൊട്ടാരക്കര സെയിൽസ് ടാക്സ് ഓഫിസർ വിജയകുമാർ, കരുനാഗപ്പള്ളി സബ് രജിസ്ട്രാർ ഹരീഷ്, പൊലീസ് സബ് ഇൻസ്പെക്ടർമാരായ ലിജു, ഹരിഹരൻ, ഫിലിപ്പോസ്, സജീവ്, എ.എസ്.ഐമാരായ ജയഘോഷ്, സുനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നവാസ്, ദീപൻ, രഞ്ജൻപീറ്റർ, ശിവരാമൻ, തമ്പി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.