കൊല്ലം: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ആശ്രാമം ലിങ്ക് റോഡിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. കൊല്ലം സ്വദേശി രാഹുലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ, മുണ്ടയ്ക്കൽ തെക്കേവിള പെരുമ്പള്ളിത്തൊടിയിൽ വീട്ടിൽ വിപിൻ പെരേര (33), പരവൂർ കോങ്ങൽവയലിൽ പുത്തൻവീട്ടിൽ സന്തോഷ്(51) എന്നിവരെ ഇൗസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യപ്രതികളായ ഇരവിപുരം സ്വദേശി സുജിത്, പരവൂർ സ്വദേശി ജയൻ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
ചൊവ്വാഴ്ച രാത്രി 10ന് പുത്തൻകുളത്തെ ബാറിൽ സംഘർഷമുണ്ടാക്കി കടന്ന സംഘം കൊല്ലം നഗര മധ്യത്തിലെ റോഡരികിൽ യുവാവിനെ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. സിറ്റി പൊലീസ് മേധാവി ടി. നാരായണെൻറ നിർദേശപ്രകാരം എ.സി.പി ടി.ബി. വിജയെൻറ നേതൃത്വത്തിൽ ഇൗസ്റ്റ് ഇൻസ്പെക്ടർ ഷാഫി, എസ്.െഎമാരായ ദിൽജിത്, രാജ്മോഹൻ, ജയലാൽ, സി.പി.ഒമാരായ സുനിൽകുമാർ, അഭിലാഷ്, രാജഗോപാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.