കടയ്ക്കൽ നിർമാണത്തിലുള്ള സ്റ്റേഡിയം
കടയ്ക്കലിൽ സ്റ്റേഡിയം നിർമാണം ഇഴയുന്നു
കടയ്ക്കൽ: കിഴക്കൻ മലയോര മേഖലയുടെ കായിക കുതിപ്പിന് കരുത്തേകാൻ കടയ്ക്കലിൽ നിർമിക്കുന്ന പഞ്ചായത്ത് സ്റ്റേഡിയം നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നു. ഫെബ്രുവരി പകുതിയോടെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എം.എം നസീർ എം.എൽ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നിർമാണ പുരോഗതി വിലയിരുത്തി.
ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയിൽ ഉൾപ്പെടുത്തി കായിക വകുപ്പിന് കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷന്‍റെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനം നടക്കുന്നത്. എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് 50 ലക്ഷം രൂപയും കായിക വകുപ്പിന്‍റെ പ്ലാൻ ഫണ്ട് 50 ലക്ഷവും ഉൾപ്പെടെ ഒരു കോടി രൂപയാണ് നിർമാണത്തിന് വിനിയോഗിക്കുന്നത്. പഞ്ചായത്ത് ടൗൺഹാളിന് സമീപമുള്ള രണ്ടര ഏക്കർ സ്ഥലത്തെ സ്റ്റേഡിയമാണ് വിപുലമായ സൗകര്യങ്ങളോടെ നവീകരിക്കുന്നത്.
കിഴക്ക് ഭാഗത്തുള്ള ഗാലറിയുടെ നിർമാണവും ഡ്രെയിനേജ് സംവിധാനവും പൂർത്തിയായി. 115 മീറ്റർ നീളവും 64 മീറ്റർ വീതിയുമുള്ള സ്റ്റേഡിയത്തിൽ ഇലവൻസ് കളിക്കാവുന്ന ഫുട്ബാൾ കോർട്ട്, ബാഡ്മിന്‍റൻ, വോളിബാൾ കോർട്ട്, ക്രിക്കറ്റ് പരിശീലന സൗകര്യം ഉൾപ്പെടെ സജ്ജമാക്കും. സ്റ്റേഡിയത്തിന്‍റെ വടക്ക് ഭാഗത്ത് ഉപയോഗശൂന്യമായി കിടന്ന സ്ഥലം കൂടി ഉൾപ്പെടുത്തിയാണ് നിർമാണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.