ശ​മ്പ​ള​മി​ല്ലാ​ത്ത മൂ​ന്ന്​ മാ​സ​ങ്ങ​ൾ; മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഹൗ​സ് കീ​പ്പി​ങ് ജീ​വ​ന​ക്കാ​ർ ദു​രി​ത​ത്തി​ൽ

ചാ​ത്ത​ന്നൂ​ർ: പാ​രി​പ്പ​ള്ളി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​രാ​യ ഹൗ​സ് കീ​പ്പി​ങ് തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​തം കാ​ണാ​തെ അ​ധി​കൃ​ത​ർ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി ഏ​ജ​ൻ​സി മു​ഖേ​ന തൊ​ഴി​ലെ​ടു​ക്കു​ന്ന 175ഓ​ളം ജീ​വ​ന​ക്കാ​രാ​ണ് നി​ത്യ​വൃ​ത്തി​ക്കാ​യി വ​ല​യു​ന്ന​ത്.

ക​ഴി​ഞ്ഞ മൂ​ന്ന​ര​മാ​സ​ത്തെ ശ​മ്പ​ളം ഇ​തു​വ​രെ ഇ​വ​ർ​ക്ക്​ ല​ഭി​ച്ചി​ട്ടി​ല്ല. ഏ​പ്രി​ൽ​വ​രെ​യു​ള്ള ശ​മ്പ​ള​മാ​ണ്​ അ​വ​സാ​ന​മാ​യി ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ച്ച​ത്. മേ​യ്, ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലെ വേ​ത​നം ആ​ഗ​സ്റ്റ് പ​കു​തി ക​ഴി​ഞ്ഞി​ട്ടും ന​ൽ​കി​യി​ട്ടി​ല്ല. വീ​ടി​ന്​ വാ​ട​ക കൊ​ടു​ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​ത്ത​വ​രും ഇ​വി​ട​ത്തെ ജോ​ലി കൊ​ണ്ട് കു​ടും​ബം പോ​റ്റു​ന്ന​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ക​ടം വാ​ങ്ങി​യാ​ണ് പ​ല​രും ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത് കു​ട്ടി​ക​ൾ​ക്ക് സ്കൂ​ൾ തു​റ​ന്ന​സ​മ​യ​ത്ത് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി​യ​ത് ക​ടം വാ​ങ്ങി​യാ​ണ്.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ്​ ക​ടം വാ​ങ്ങി​യ തു​ക​പോ​ലും തി​രി​കെ ന​ൽ​കാ​ൻ പ​ല​ർ​ക്കും ക​ഴി​ഞ്ഞി​ട്ടി​ല്ല. ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും കൂ​ടാ​തെ കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ജോ​ലി​ക്കെ​ത്തു​ന്ന​വ​ർ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ദൂ​രെ​നി​ന്ന്​​ ജോ​ലി​ക്കെ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. ദി​വ​സ​വും 100 മു​ത​ൽ 150 രൂ​പ ഇ​വ​രു​ടെ യാ​ത്രാ​ച്ചെ​ല​വി​നാ​കും. ആ​ഹാ​ര​ത്തി​നും മ​റ്റും വേ​റെ​വേ​ണം.

മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​രും ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന​വ​രും മ​റ്റ് അ​ധി​കൃ​ത​രും തി​ക​ച്ചും അ​വ​ഗ​ണ​ന​യാ​ണ് കാ​ട്ടു​ന്ന​തെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ സ്വ​ന്തം ജീ​വ​ൻ​പോ​ലും പ​ണ​യം​വെ​ച്ച് ആ​ശു​പ​ത്രി​ക്കൊ​പ്പം നി​ന്ന്​ പ്ര​വ​ർ​ത്തി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​ര​വ​സ്ഥ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ.

ക​രാ​ർ​പ്ര​കാ​രം യ​ഥാ​സ​മ​യം ശ​മ്പ​ളം ന​ൽ​കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം പാ​ലി​ക്കാ​ൻ ക​രാ​റു​കാ​രും ത​യാ​റാ​കു​ന്നി​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷം പ്ര​ഖ്യാ​പി​ച്ച ശ​മ്പ​ള​വ​ർ​ധ​ന​യും ഇ​തു​വ​രെ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ബൈ​ജു ല​ക്ഷ്മ​ൺ ആ​വ​ശ്യ​പ്പെ​ട്ടു. ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി, ഡി.​എം.​ഒ, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ എ​ന്നി​വ​ർ​ക്ക്​ നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - three months, no pay for house keeping workers of medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.