ജ​ന​വാ​സ​മേ​ഖ​ല​ക്ക് സ​മീ​പം കു​ട്ടി​വ​ന​ത്തി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം

മലയോര ഹൈവേയില്‍ കാട്ടാനക്കൂട്ടമിറങ്ങി; ഗതാഗതം തടസ്സപ്പെട്ടു

കു​ള​ത്തൂ​പ്പു​ഴ: കാ​ടി​റ​ങ്ങി ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്കെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം മ​ല​യോ​ര ഹൈ​വേ​യി​ലേ​ക്ക് ക​ട​ന്നെ​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് മ​ട​ത്ത​റ-​കു​ള​ത്തൂ​പ്പു​ഴ​പാ​ത​യി​ൽ മൈ​ല​മൂ​ട് ക​വ​ല​ക്ക് സ​മീ​പം കു​ട്ടി​യാ​ന അ​ട​ക്ക​മു​ള്ള കാ​ട്ടാ​ന​ക്കൂ​ട്ട​മെ​ത്തി​യ​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​രം-​ചെ​ങ്കോ​ട്ട അ​ന്ത​ർ​സം​സ്ഥാ​ന​പാ​ത​യി​ല്‍ ഏ​റെ​നേ​രം ഗ​താ​ഗ​തം മു​ട​ങ്ങി. ക​ഴി​ഞ്ഞ​ദി​വ​സം പ​ക​ൽ ഡാ​ലി മാ​ത്ര​ക്ക​രി​ക്ക​ത്ത് വീ​ട്ടി​ലെ വൈ​ദ്യു​തി ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വൈ​ദ്യു​തി​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ ആ​ന​യു​ടെ മു​ന്നി​ൽ​നി​ന്ന് ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​തേ ആ​ന​ക്കൂ​ട്ട​മാ​കാം രാ​ത്രി​യി​ല്‍ റോ​ഡി​ലേ​ക്കി​റ​ങ്ങി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ സം​ശ​യി​ക്കു​ന്ന​ത്.

ഏ​റെ​നേ​ര​ത്തി​നു​ശേ​ഷം കു​ള​ത്തൂ​പ്പു​ഴ വ​നം റേ​ഞ്ച് വ​ന​പാ​ല​ക​രെ​ത്തി ആ​ന​ക​ളെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. വ​നം വ​കു​പ്പ് മു​മ്പ് സ്ഥാ​പി​ച്ചി​രു​ന്ന സൗ​രോ​ര്‍ജ​വേ​ലി മ​റി​ക​ട​ന്ന് കാ​ട്ടാ​ന​ക​ള്‍ വ​ഴി​യി​ലേ​ക്കി​റ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പെ​ട്ട നാ​ട്ടു​കാ​ര്‍ ശ​ബ്ദ​മു​ണ്ടാ​ക്കി തു​ര​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഏ​റെ​നേ​ര​ത്തി​നു​ശേ​ഷ​മാ​ണ് ആ​ന​ക​ള്‍ പ്ര​ദേ​ശ​ത്തു​നി​ന്ന് മ​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ കു​റെ​ദി​വ​സ​മാ​യി കു​ള​ത്തൂ​പ്പു​ഴ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും രാ​പ​ക​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ കാ​ട്ടാ​ന​ക​ളെ​ത്തു​ന്നു​ണ്ട്. നി​ര​ന്ത​രം കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും ക​ട​ന്നെ​ത്തു​ന്ന​തി​നാ​ല്‍ കോ​ള​നി​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍ ഏ​റെ ഭ​യ​പ്പാ​ടോ​ടെ​യാ​ണ് വീ​ടി​നു​പു​റ​ത്തി​റ​ങ്ങു​ന്ന​തു​പോ​ലും. ജ​ന​വാ​സ​മേ​ഖ​ല​ക്ക് ചു​റ്റും കി​ട​ങ്ങു​ക​ള്‍ നി​ര്‍മി​ക്കു​ന്ന​തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കി വ​നം വ​കു​പ്പി​ന്‍റെ അ​നു​മ​തി​ക്കാ​യി സ​മ​ര്‍പ്പി​ച്ചി​രു​ന്നെ​ങ്കി​ലും അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

Tags:    
News Summary - A herd of wild elephants entered the mountain highway; traffic was disrupted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.