ഷാൻ
കരുനാഗപ്പള്ളി: ഓപറേഷൻ തൂഫാന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ 7.120 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. ആലുംകടവ് സ്വദേശി ഷാൻ (32) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. സിറ്റി പൊലീസ് കമീഷണർ എം. ഹേമലതയുടെ നിർദേശപ്രകാരം ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഇടക്കുളങ്ങരക്ക് സമീപം സ്കൂട്ടറിൽ ലഹരിമരുന്ന് കടത്തുന്നതിനിടെയാണ് പിടികൂടിയത്. മുമ്പും ലഹരി-ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു. ഓപറേഷൻ തൂഫാന്റെ ഭാഗമായി കൊല്ലം സിറ്റി പൊലീസ് പരിധിയിൽ റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി. ലഹരി വിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി സിറ്റി പൊലീസ് പരിധിയിൽ ഇതുവരെ 140 കേസുകൾ രജിസ്റ്റർ ചെയ്തു.
കൊല്ലം സബ് ഡിവിഷനിൽ 82 ഉം, കരുനാഗപ്പള്ളിയിൽ 27 ഉം, ചാത്തന്നൂരിൽ 31 ഉം കേസുകൾ ഉൾപ്പെടുമെന്നും യുവാക്കളെ ലക്ഷ്യമിട്ടുള്ള ലഹരി ശൃംഖലകൾ പൂർണമായി തകർക്കുമെന്നും കമീഷണർ വ്യക്തമാക്കി. കരുനാഗപ്പള്ളി എ.സി.പി ജോണിന്റെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർമാരായ പ്രവീൺ, പ്രസാദ്, എസ്.ഐമാരായ ആഷിഖ്, കണ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.