യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ

ക​ട​യ്ക്ക​ൽ: ചി​ത​റ​യി​ൽ 24 കാ​രി​യെ വീ​ടി​നു​ള്ളി​ൽ​ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ പി​ടി​യി​ലാ​യി. ചി​ത​റ ച​ല്ലി​മു​ക്ക് വ​ട്ട​ക്ക​രി​ക്കം അ​ൻ​വ​ർ മ​ൻ​സി​ലി​ൽ നി​സാ​റു​ദീ​ൻ (61) ആ​ണ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.2020ൽ ​മ​റ്റൊ​രു പീ​ഡ​ന​ക്കേ​സി​ൽ ഇ​യാ​ളെ ചി​ത​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഗ്യാ​സ് സി​ലി​ണ്ട​ർ കൊ​ണ്ടു​വ​രാ​നാ​ണ് യു​വ​തി ഓ​ട്ടം വി​ളി​ച്ച​ത്. ഗ്യാ​സ് സി​ലി​ണ്ട​ർ വീ​ടി​ന​ക​ത്ത് ക​യ​റ്റി​യ​ശേ​ഷം യു​വ​തി​യെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ചു. യു​വ​തി ബ​ഹ​ളം​വെ​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യ സ​മ​യ​ത്ത് പ്ര​തി ര​ക്ഷ​പ്പെ​ട്ടു. ചി​ത​റ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം നി​സാ​റു​ദീ​നെ​തി​രെ കേ​സെ​ടു​ത്തു. ഇ​യാ​ളെ വ​ട്ട​ക്ക​രി​ക്ക​ത്ത്നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Autorickshaw driver arrested for attempting to rape woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.