തെന്മല പൊലീസ് ജീപ്പി​െൻറ ഗ്ലാസ് തകർത്ത നിലയിൽ

കവർച്ച കേസിൽ കസ്​റ്റഡിയിലെടുക്കവേ പൊലീസ് ജീപ്പ് തകർത്തു

പുനലൂർ: ആര്യങ്കാവ് രാജകൂപ്പിൽ വയോധിക ദമ്പതികളെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ കസ്​റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശി തെന്മല പൊലീസി​െൻറ ജീപ്പ് തകർത്തു. ചെങ്കോട്ട പുളിയറ അംഗൻകാലടി സ്വദേശി ലെനിൻ (40) ആണ് ജീപ്പി​െൻറ മുൻവശത്തെ ചില്ല് അടിച്ചുതകർത്തത്. കഴിഞ്ഞ 28ന് രാത്രിയാണ്​ ആര്യങ്കാവ് രാജകൂപ്പിൽ വയോധികരായ രവീന്ദ്രൻനായരെയും ഭാര്യ ഗിരിജകുമാരിയെയും വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മുഖംമൂടി ധാരികളായ രണ്ടുപേർ കവർച്ച നടത്തിയത്. ഈ കേസിൽ സംശയിക്കുന്ന ലെനിനെ തെന്മല എസ്.എച്ച്.ഒ എം.ജി. വിനോദും സംഘവും കോട്ടവാസലിൽ നിന്നും കസ്​റ്റഡിയിലെടുത്തു.

പ്രകോപിതനായ പ്രതി രക്ഷപ്പെടാനായി ജീപ്പ് ആക്രമിച്ചു. ഇയാളെ കീഴ്പ്പെടുത്തി തെന്മലയിലേക്ക് കൊണ്ടുവരാൻ നേരം ജീപ്പ് അപകടപ്പെടുത്താനും ശ്രമിച്ചതായി പൊലീസ് പറഞ്ഞു. കൊലക്കേസ് ഉൾപ്പെടെ നാട്ടിൽ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. രാജകൂപ്പിലെ കവർച്ച കേസിൽ ഇയാളുടെ പങ്ക് അന്വേഷിച്ചുവരികയാ​െണന്നും പൊലീസ് പറഞ്ഞു. ജീപ്പിന് നാശം വരുത്തിയതിന് ഇയാൾക്കെതിരെ കേ​െസടുത്തു.



Tags:    
News Summary - The police jeep was smashed while being taken into custody in a robbery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.