കുന്നിക്കോട്: കാര്‍ നശിപ്പിച്ചത് ചോദ്യംചെയ്തതിന് മധ്യവയസ്കനെ കുത്തിപരിക്കേല്‍പിച്ചു. പ്രതിയെ പൊലീസ് പിടികൂടി. ചക്കുവരയ്ക്കുൽ കോട്ടവട്ടം വട്ടപ്പാറ ഗുരുമന്ദിരം ജങ്ഷനില്‍ വിനോദ് ഭവനത്തില്‍ അനിൽകുമാറാണ് (41) പിടിയിലായത്.
കോട്ടവട്ടം ഗാന്ധിഗ്രാം ജെറോം ഭവനിൽ ജോസിനെയാണ് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. കഴിഞ്ഞദിവസം വൈകീട്ടോടെയാണ് കേസിനാസ്പദമായ സംഭവം. ജോസിന്റെ വീടിന് സമീപംനിന്ന് അനില്‍ അസഭ്യം പറയുകയും സഹോദരന്റെ കാർ നശിപ്പിക്കുയും ചെയ്തിരുന്നു.
ഇത് ചോദ്യംചെയ്തതിനെ തുടര്‍ന്ന് ജോസിനെ തടഞ്ഞുനിർത്തി കത്തി ഉപയോഗിച്ച് അനില്‍ കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കുറ്റകരമായ നരഹത്യക്ക് ശ്രമിച്ച കേസിലാണ് അനിലിനെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നിക്കോട് ഐ.എസ്.എച്ച്.ഒ.അൻവർ, എസ്.ഐ വൈശാഖ് കൃഷ്ണൻ, എസ്.സി.പി.ഒ വിജയൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.