Posted On
date_range Updated On
date_range കഴുത്തിൽ കത്തിവെച്ച് ബൈക്ക് യാത്രികന്‍റെ പണം അപഹരിച്ചയാൾ പിടിയിൽ
ഇരവിപുരം: ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം വിദ്യാർഥിയുടെ കഴുത്തിൽ കത്തിവച്ച് പണം അപഹരിച്ച മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. തിങ്കളാഴ്ച രാത്രി എട്ടരയോടെ അയത്തിലായിരുന്നു സംഭവം. പരീക്ഷ ഫീസടക്കുന്നതിന് കൈയിൽ കരുതിയിരുന്ന 3000 രൂപ വിദ്യാർഥിയെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി പറയുന്നു. നാട്ടുകാർ തടഞ്ഞുവച്ചതോടെ മറ്റൊരു യുവാവും സമാനമായ അക്രമത്തിനിരയായതായി പറഞ്ഞ് സ്ഥലത്തെത്തി. കൺട്രോൾ റൂം പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.