കരുനാഗപ്പള്ളി എക്സൈസ് സംഘം പിടിച്ചെടുത്ത ഇന്ത്യൻ നിർമിത വിദേശമദ്യം
ഡ്രൈ ഡേയിൽ വൻ മദ്യശേഖരവുമായി ഒരാൾ അറസ്റ്റിൽ
കരുനാഗപ്പള്ളി: ഡ്രൈ ഡേയിൽ വീടുകളിൽ സൂക്ഷിച്ച് മദ്യം വിറ്റ കേസിൽ വൻ മദ്യശേഖരവുമായി ഒരാൾ എക്സൈസിന്റെ പിടിയിലായി. ഓച്ചിറ ചങ്ങൻകുളങ്ങര കൊച്ചുമഠത്തിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (49) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എ. നിഷാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ കെ.ജി. രഘുവും പാർട്ടിയും ചേർന്ന് ചങ്ങൻകുളങ്ങര ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 124 കുപ്പി (64 ലിറ്റർ) ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടിയത്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രാജി, സിവിൽ എക്സൈസ് ഓഫീസർമാരായ ആസിഫ് അഹമ്മദ്, അനസ് മുഹമ്മദ്, ഗോഡ്വിൻ, നിധിൻ, അജിത്, ബി. അൻസാർ, എ.ഇ.ഐ ഗ്രേഡ് ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.