ദേ​ശീ​യ​പാ​ത: ഉ​യ​ര​പ്പാ​ത​യു​ടെ ആ​ർ.​ഇ വാ​ളു​ക​ള്‍ പു​റ​ത്തേ​ക്ക് ത​ള്ളു​ന്നു

കൊ​ട്ടി​യം: ദേ​ശീ​യ​പാ​ത വി​ക​സ​ന ഭാ​ഗ​മാ​യി കാ​വ​നാ​ട് മു​ത​ല്‍ പാ​രി​പ്പ​ള്ളി വ​രെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഉ​യ​ര​പ്പാ​ത​യു​ടെ ആ​ർ.​ഇ വാ​ളു​ക​ള്‍ അ​പ​ക​ട​ക​ര​മാം വി​ധം പു​റ​ത്തേ​ക്ക് ത​ള്ളു​ന്നു. മ​ണ്ണ് നി​റ​ച്ച്‌ സ്ഥാ​പി​ച്ച ആ​ർ.​ഇ പാ​ന​ലു​ക​ള്‍ക്ക് സ്ഥാ​ന​ച​ല​നം സം​ഭ​വി​ച്ച്‌ പു​റ​ത്തേ​ക്ക് ത​ള്ളു​ന്ന​താ​ണ് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന​ത്. പ​ല​യി​ട​ത്തും ച​രി​വും വി​ള്ള​ലു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ട് തു​ട​ങ്ങി. മ​ഴ ശ​ക്ത​മാ​യ​തോ​ടെ ആ​ർ.​ഇ വാ​ളു​ക​ളി​ല്‍ ഈ​ർ​പ്പം പ​ട​ർ​ന്ന​തും ആ​ശ​ങ്ക ഇ​ര​ട്ടി​യാ​ക്കു​ന്നു. നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ നി​ർ​മി​ച്ച​തെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഉ​യ​ര​പ്പാ​ത​യി​ലെ ഈ ​മാ​റ്റ​ങ്ങ​ള്‍ അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

മൂ​ന്നു​മാ​സം മു​മ്പ് പാ​രി​പ്പ​ള്ളി ജ​ങ്ഷ​നി​ലെ ഫ്ലൈ​ഓ​വ​റി​നും വ​ർ​ക്ക​ല ഭാ​ഗ​ത്തേ​ക്കു​ള്ള അ​ടി​പ്പാ​ത​ക്കും ഇ​ട​യി​ലു​ള്ള ഉ​യ​ര​പ്പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ല്‍ വാ​ളു​ക​ള്‍ പു​റ​ത്തേ​ക്ക് ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി മു​ത​ല്‍ കാ​വ​നാ​ട് വ​രെ റീ​ച്ചി​ല്‍ വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്ന് ജി​യോ​ടെ​ക്നി​ക്ക​ല്‍ എ​ൻ​ജി​നി​യ​റി​ങ്ങി​ന്റെ ഭാ​ഗ​മാ​യു​ള്ള മ​ണ്ണി​ലെ വാ​യു​അ​റ​ക​ള്‍ ഇ​ല്ലാ​താ​ക്കി സാ​ന്ദ്ര​ത കൂ​ട്ടു​ന്ന സോ​യി​ല്‍ നെ​യ്‍ലി​ങ് സം​വി​ധാ​ന​ത്തി​ലെ റോ​ക്ക് ബോ​ള്‍ട്ടി​ങ് ന​ട​ത്തി ബോ​ള്‍ട്ടു​ക​ള്‍ ഡ്രി​ല്‍ ചെ​യ്തി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലും ആ​ർ.​ഇ വാ​ളു​ക​ള്‍ പു​റ​ത്തേ​ക്ക് ത​ള്ളു​ന്ന​താ​യി ക​ണ്ടെ​ത്തി. നൂ​റോ​ളം പാ​ന​ലു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ മേ​വ​റം -പാ​രി​പ്പ​ള്ളി മേ​ഖ​ല​യി​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ ത​ള്ളി​നി​ല്‍ക്കു​ന്ന​ത്. സോ​യി​ല്‍ നെ​യ്‍ലി​ങ് കൊ​ണ്ടു​മാ​ത്രം ആ​ർ.​ഇ വാ​ളു​ക​ള്‍ സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് വി​ദ​ഗ്ധ​ർ ന​ല്‍കു​ന്ന സൂ​ച​ന. നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യ സ്ഥ​ല​ങ്ങ​ളി​ലെ മ​ണ്ണി​ന്റെ പ​രി​ശോ​ധ​ന​യും ഭൂ​മി​യു​ടെ താ​ങ്ങ​ല്‍ശേ​ഷി​യും വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധി​ച്ച്‌ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ദേ​ശീ​യ​പാ​ത 66ലെ ​മൈ​ല​ക്കാ​ട് അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ആ​ർ.​ഇ വാ​ളു​ക​ളു​ടെ ത​ക​ർ​ച്ച​യും മ​ണ്ണ് താ​ഴു​ന്ന​തും ജി​യോ​ടെ​ക്നി​ക്ക​ല്‍ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച്‌ വി​ദ​ഗ്ധ സ​മി​തി​ക​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.

റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Tags:    
News Summary - National Highway: RE Retaining Walls of Elevated Highway Bulging Outward

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.