കുന്നിക്കോട് വ്യാപാര സ്ഥാപനത്തിന് തീപിടിച്ചപ്പോൾ
കുന്നിക്കോട് വ്യാപാര സ്ഥാപനത്തിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം
പത്തനാപുരം: കുന്നിക്കോട് പൊലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന അൽഐൻ ട്രേഡേഴ്സിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശ നഷ്ടം. കഴിഞ്ഞദിവസം രാവിലെ എട്ടോടെയാണ് അപകടം ഉണ്ടായത്. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ നിന്നും തീ ആളിപടരുകയായിരുന്നു. വ്യാപാര സ്ഥാപനത്തിന് സമീപത്തു കൂടി കടന്നുപോകുന്ന വൈദ്യുത ലൈനിലേക്ക് തീപടരുമോ എന്നത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കിയിരുന്നു.
പുക ഉയരുന്നത് കണ്ട് സമീപമുള്ളവർ പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ആവണീശ്വരത്തുനിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാനായില്ല. പിന്നീട്, പുനലൂരിൽ നിന്നും കൊട്ടാരക്കരയിൽ നിന്നും അഗ്നിരക്ഷാസേന ഓരോ യൂനിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തീപിടിത്തത്തിൽ വ്യാപാര സ്ഥാപനത്തിൽ ഏകദേശം പത്തുലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് കണക്ക്കൂട്ടൽ. ഷോർട് സർക്യൂട്ട് ആകാം തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.