ജോണ്സൻ
ശക്തികുളങ്ങര: എസ്.സി വിഭാഗത്തിൽപെട്ടയാളെ പൊതുനിരത്തില്‍വെച്ച് മർദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തയാള്‍ പിടിയില്‍. ശക്തികുളങ്ങര പടന്നയില്‍ കിഴക്കതില്‍ ഷാജു എന്ന ജോണ്‍സനാണ് (43) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര വാറുക്കാവ് സ്വദേശി ഗിരീഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഒക്ടോബർ17ന് ശക്തികുളങ്ങര വാറുക്കാവിന് സമീപം ജോണ്‍സനും വാറുക്കാവ് സ്വദേശിയായ ഗിരീഷിന്റെ സുഹൃത്തായ ഉണ്ണിയും തമ്മില്‍ വാക്കുതര്‍ക്കവും അടിപിടിയുമുണ്ടായി. ഇതില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായ ഉണ്ണിയെ ഗിരീഷ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോഴാണ് ജോണ്‍സണ്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തത്.
കൊലപാതകം ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ ജോണ്‍സണെന്ന് പൊലീസ് പറഞ്ഞു. ശക്തികുളങ്ങര ഇന്‍സ്‌പെക്ടര്‍ ബിനു വര്‍ഗീസിന്റെ നിര്‍ദേശപ്രകാരം എസ്.ഐമാരായ ആശ, അജയന്‍, എ.എസ്.ഐ ഡാര്‍വിന്‍, എസ്.സി.പി.ഒ അബു താഹിര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.