ഉമറുൽ ഫാറൂഖ്
കൊല്ലം: ഡ്രൈവിങ് പാർട്ട് വൺ ടെസ്റ്റ് പാസായതായി കാണിച്ച് എ.എം.വി.ഐമാരുടെ വ്യാജ ഒപ്പിട്ട് എം.വി.ഐക്ക് സമർപ്പിച്ചു; സംശയം തോന്നിയ എം.വി.ഐയുടെ ഇടപെടലിൽ പ്രതി പിടിയിലായി. കുന്നത്തൂർ സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെ ഉദ്യോഗസ്ഥർ പതാരം പഞ്ചായത്ത് ഗ്രൗണ്ടിൽ ഡ്രൈവിങ് ടെസ്റ്റ് നടക്കവേ മൈനാഗപ്പള്ളി കടപ്പ മുറിയിൽ പള്ളിയുടെ കിഴക്കേതിൽ വീട്ടിൽ ഉമറുൾ ഫാറൂഖ് (18) എം.വി.ഐയായ വേണുകുമാറിന് സമർപ്പിച്ച ടെസ്റ്റ് ഷീറ്റിലാണ് പാർട്ട് വൺ(എച്ച് ആൻഡ് എട്ട് ടെസ്റ്റ്) പാസായതായി കാണിച്ച് വ്യാജ ഒപ്പിട്ടത്.
സംശയം തോന്നിയ വേണുകുമാറിെൻറ പരാതിയുടെ അടിസ്ഥാനത്തിൽ എ.എം.വി.ഐമാരായ അയ്യപ്പദാസ്, ഷിജു എന്നിവർ അന്വേഷണം നടത്തുകയായിരുന്നു. ഡ്രൈവിങ് സ്കൂൾ നടത്തുന്ന ഷാജി, ഡ്രൈവിങ് പഠിപ്പിക്കുന്ന അഫ്സൽ എന്നിവർ ചേർന്ന് ടെസ്റ്റിൽ പങ്കെടുക്കാതെ, ഡ്രൈവിങ് ലൈസൻസ് തരപ്പെടുത്തുന്നതിന് ഓൺലൈൻ വഴി പ്രിെൻറടുത്ത ലേണേഴ്സ് അപേക്ഷയിലും ടെസ്റ്റ് ഷീറ്റിലും വ്യാജ ഒപ്പിട്ട് ടെസ്റ്റ് പാസ് രേഖപ്പെടുത്തുകയായിരുന്നു എന്ന് കണ്ടെത്തി. ഉമറുൾ ഫാറൂഖിനെ സ്ഥലത്തുെവച്ച് തന്നെ ശൂരനാട് പൊലീസ് പിടികൂടി. മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.