അപകടത്തിൽപ്പെട്ട ടെമ്പോ ട്രാവലറും ചത്ത എരുമയും

വിവാഹ സംഘത്തി​െൻറ വാഹനത്തിന്​ മുന്നിലേക്ക്​​ എരുമ ചാടി; ട്രാവലർ തകർന്നു, എരുമ ചത്തു

കൊട്ടിയം (കൊല്ലം): ദേശീയപാതയിൽ ​വിവാഹം സഞ്ചരിച്ച വാഹനത്തിന്​ മുന്നിലേക്ക്​ എരുമ ചാടി. ടെംബോ ട്രാവലി​െൻറ മുൻ വശം തകരുകയും എരുമ ചാവുകയും ചെയ്​തു​. യാത്രക്കാർക്ക്​ പരിക്കില്ല.

ശനിയാഴ്ച പുലർച്ചേ അഞ്ചരയോടെ മേവറം ബൈപാസ് ജംഗ്ഷനിലായിരുന്നു സംഭവം. തിരുവനന്തപുരം കരമനയിൽ നിന്നും അമ്പലപ്പുഴയിലേക്ക് വിവാഹ സംഘം പോകുകയായിരുന്ന ടെമ്പോ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ റോഡിന് ഇടതു വശത്തേക്ക് ട്രാവലർ തെന്നിമാറിയെങ്കിലും മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

സംഭവത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത തടസ്സവുമുണ്ടായി. കൺട്രോൾ റൂം പൊലീസ് എത്തിയാണ് ഗതാഗത തടസ്സം ഒഴിവാക്കിയത്. തട്ടാ മല സ്വദേശി സക്കീറി​െൻറ വീട്ടിൽ നിന്നും കെട്ടഴിഞ്ഞ്​ ഓടിയ ഗർഭിണിയായ എരുമയാണ് അപകടത്തിൽപ്പെട്ട് ചത്തത്.  

Tags:    
News Summary - ​Tempo Traveller Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.