കണ്ണനല്ലൂർ: ഇടവഴിയിലൂടെ നടന്നുപോന്ന വയോധികയെ ആക്രമിച്ച് പീഡിപ്പിച്ച യുവാവ് പിടിയിൽ . മീയണ്ണൂർ, പുന്നക്കോട് രോഹിണി നിലയത്തിൽ അനൂജ് ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ മലേവയൽ വള്ളക്കടവിനടുത്തായിരുന്നു സംഭവം. വാക്കനാട് ഗവ.ആശുപത്രിയിൽ രക്ത പരിശോധനക്ക് പോയി മടങ്ങി വരവെയായിരുന്നു ആക്രമണം. ആറിൻ കരയിലുള്ള നടപ്പാതയിലൂടെ നടന്നു വരികയായിരുന്ന വയോധികയെ പിൻതുടർന്നെത്തിയ അക്രമി പിടിച്ച് വലിച്ചിഴച്ച് സമീപത്തെ വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വൈകിട്ടോടെ മീയണ്ണൂർ, അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്ത് വച്ച് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.കണ്ണനല്ലൂർ ഇൻസ്പെക്ടർ ആൻഡ്രിക് ഗ്രോമിക്, എസ്.ഐമാരായ.വി.എൻ.ജിബി, സന്തോഷ് കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ അനിൽ, എ.എസ്.ഐ.ജ്യോതിഷ് കുമാർ, സി.പി.ഒ.മാരായ മുഹമ്മദ് ഹുസൈൻ, പ്രജീഷ്, മനാഫ്, വിഷ്ണു, വൈശാഖ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.