Posted On
date_range Updated On
date_range കൂട്ടുകാർക്കൊപ്പം കളിക്കവെ കാൽവഴുതി ആറാം ക്ലാസുകാരൻ സ്കൂൾ കിണറ്റിൽ വീണു
കൊല്ലം: കുന്നത്തൂർ തുരുത്തിക്കരയിൽ സ്കൂളിന്റെ കിണറ്റിൽ വീണ് ആറാംക്ലാസ് വിദ്യാർഥിക്ക് പരിക്കേറ്റു. തുരുത്തിക്കര എം.ടി.യു.പി സ്കൂളിലെ ഫെബിൻ ആണ് കുട്ടുകാർക്കൊപ്പം കളിക്കവെ കാൽതെറ്റി കിണറ്റിലേക്ക് വീണത് എന്നാണ് കരുതുന്നത്.
വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് കുട്ടിയെ കിണറ്റിൽ നിന്ന് പുറത്തെടുത്തു. തലക്കും നടുവിനും സാരമായി പരിക്കേറ്റ ഫെബിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
60 അടി താഴ്ചയുള്ള കിണറിൽ വെള്ളം കുറവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.