Posted On
date_range Updated On
date_range ഇടയത്ത് പേപ്പട്ടി ആക്രമണം: പെൺകുട്ടിക്കും വളർത്തുമൃഗങ്ങൾക്കും കടിയേറ്റു
അഞ്ചൽ: ഇടയം പ്രദേശത്ത് പേപ്പട്ടിയുടെ ആക്രമണം. പെൺകുട്ടിക്കും നിരവധി വളർത്ത് മൃഗങ്ങൾക്ക് കടിയേറ്റു. മൈനിക്കോട്, എൽ.പി.എസ് ജങ്ഷൻ, കോവിൽ മുക്ക്, ചെപ്പള്ളി ഏലാ മുതലായ സ്ഥലങ്ങളിൽ പല വീടുകളിലും കയറിയിറങ്ങിയതിനാൽ നായുടെ ഉമിനീരും മറ്റ് സ്രവങ്ങളും വീഴുകയുണ്ടായി. ഇത് നാട്ടുകാർ തന്നെ പിന്നീട് ക്ലോറിനേഷൻ നടത്തി ശുചീകരിച്ചു.
കടിയേറ്റ പെൺകുട്ടിയെ പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ച് കുത്തിവെപ്പെടുത്തു. വളർത്തുമൃഗങ്ങളെ ഉടമസ്ഥർതന്നെ പ്രതിരോധ കുത്തിവെപ്പെടുപ്പിക്കുകയും താലൂക്കാശുപത്രിയിലെത്തി സ്വയം കുത്തിവെപ്പിന് വിധേമാകുകയും ചെയ്തു.
ഇവിടെയടുത്ത് കുഴുമ്പാലോട്ട് പ്രവർത്തിച്ചുവരുന്ന പന്നിഫാമിന്‍റെ പരിസരത്ത് നിരവധി തെരുവുനായ്ക്കളാണുള്ളത്. അക്കൂട്ടത്തിലുള്ളതാണ് പേയിളകി ആക്രമണം നടത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.