കൊട്ടാരക്കര: ക്ഷേത്രത്തിൽ നിന്ന് പണം അപഹരിച്ച പ്രതി പിടിയിൽ. ആലുംമൂട് ബിൻസി ഭവനിൽ ബിജു ജോർജ് (55) ആണ് കൊട്ടാരക്കര പൊലിസിന്റെ പിടിയിലായത്. കൊട്ടാരക്കര, നെല്ലിക്കുന്നം തുടന്തല മഠത്തിൽ ഭൂതത്താൻകാവ് സദാശിവം മൂർത്തി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം.
ക്ഷേത്രത്തിനകത്ത് കയറി മേശതുറന്ന് 9500 രൂപ, ഓഫീസിൽനിന്നും വഞ്ചി തകർത്ത് 2000 രൂപയുമാണ് പ്രതി അപഹരിച്ചത്. കേരളം, തമിഴ്നാട് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണം ഇയാൾ നടത്തുന്നത്. മാസങ്ങൾക്ക് മുമ്പ് എഴുകോൺ ക്ഷേത്രത്തിൽ നിന്ന് പണം അപഹരിച്ചിരുന്നു. ക്ഷേത്രങ്ങൾ, പള്ളികൾ എന്നിവയുടെ വഞ്ചി തകർത്താണ് ഇയാൾ മോഷണം നടത്തുന്നത്. ഇയാൾ 15 ഓളം മോഷണ കേസിലെ പ്രതിയാണ്.
പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ പ്രതിയെ കണ്ടെത്താൻ പൊലീസിന് ചുറ്റേണ്ടിവന്നു. വർക്കലയിൽ നിന്നാണ് പൊലീസിന് പ്രതിയെ സാഹസികമായി പിടികൂടിയത്.എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.