അനീഷ്
ശാസ്താംകോട്ട: സിനിമാപറമ്പിന് സമീപമുള്ള ആക്രിക്കടയിൽനിന്ന് ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ പ്രതി പിടിയിലായി. കുണ്ടറ ഇളമ്പള്ളൂർ ചിറയിൽ പുത്തൻവീട്ടിൽ അനീഷ് (38) ആണ് ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 10ന് പുലർച്ച മൂന്നോടെയാണ് ആക്രിക്കടയിൽ കയറി ഏകദേശം 350 കിലോഗ്രാം തൂക്കം വരുന്നതും രണ്ട് ലക്ഷം രൂപയോളം വില വരുന്നതുമായ ചെമ്പുകമ്പി മോഷ്ടിച്ചത്.
വാടകക്ക് എടുക്കുന്ന വാഹനത്തിൽ കറങ്ങി നടന്നാണ് മോഷണം നടത്തിവന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ കെ.എച്ച്. ഷാനവാസ്, എസ്.ഐ ശ്രീകുമാർ, എസ്.സി.പി.ഒ അരുൺ കൃഷ്ണൻ, സി.പി.ഒമാരായ രാകേഷ്, അലക്സാണ്ടർ, സുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.