സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽനാട്ട് കർമം എം. മുകേഷ് എം.എൽ.എ നിർവഹിക്കുന്നു
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവ പന്തലിന് കാൽനാട്ടി. ആശ്രാമം മൈതാനത്ത് സംഘാടകസമിതി വർക്കിങ് ചെയർമാൻ എം. മുകേഷ് എം.എൽ.എ കാൽനാട്ട് കർമം നിർവഹിച്ചു. 2024 ജനുവരി നാലുമുതൽ എട്ടുവരെ നടക്കുന്ന കലോത്സവത്തിന്റെ പ്രധാന വേദിയാണ് ആശ്രാമം മൈതാനത്ത് ഒരുങ്ങുന്നത്. യോഗം എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, പൊതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ സന്തോഷ്, ജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ഐ. ലാൽ, കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്. സവിതാദേവി, കൗൺസിലർ ഗിരീഷ്, കലോത്സവ പന്തൽ കമ്മിറ്റി കൺവീനർ ഗോപകുമാർ, വിവിധ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.