ജ​ല അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ പൊ​ട്ടി കു​ടി​വെ​ള്ളം

ഓ​ട​യി​ലേ​ക്ക് ഒ​ഴു​കു​ന്നു

പൈപ്പ് ലൈൻ പൊട്ടിയിട്ട് ആറുമാസം: കുടിവെള്ളം ഓടയിലേക്ക് ഒഴുകുന്നു

കൊ​ല്ലം: ക​ടു​ത്ത വേ​ന​ലി​ൽ വെ​ള്ള​ത്തി​നാ​യി ബു​ദ്ധി​മു​ട്ടു​മ്പോ​ൾ ജ​ല അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം ഓ​ട​യി​ലേ​ക്ക് ഒ​ഴു​കാ​ൻ തു​ട​ങ്ങി​യി​ട്ട് ആ​റു​മാ​സ​മാ​യ​താ​യി പ​രാ​തി.

മു​ണ്ട​യ്ക്ക​ൽ ക​ല​ക്ട​റു​ടെ ബം​ഗ്ലാ​വി​ന​ടു​ത്തു​ള്ള കേ​ര​ള ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി ആ​ശ്വാ​സ ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ലു​ള്ള ഓ​ട​യി​ലേ​ക്കാ​ണ് പൈ​പ്പ് ലൈ​ൻ പൊ​ട്ടി ഒ​ഴു​കു​ന്ന​ത്. മു​മ്പ് പൊ​ട്ടി​യ​പ്പോ​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​രു​ന്നു.

പ​മ്പി​ങ് ഉ​ള്ള സ​മ​യ​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്ത ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് വീ​ണ്ടും ശ​ക്തി​യോ​ടെ വെ​ള്ളം ചീ​റ്റി ഒ​ഴു​കു​ന്ന​ത്. വെ​ള്ളം റോ​ഡി​ലേ​ക്ക് ഒ​ഴു​കാ​തെ ഓ​ട​യി​ലേ​ക്ക് പോ​കു​ന്ന​തു​കൊ​ണ്ട് കാ​ൽ​ന​ട​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടി​ല്ല. മാ​ലി​ന്യം​നി​റ​ഞ്ഞ ഓ​ട​യി​ൽ വെ​ള്ളം കെ​ട്ടി​നി​ന്ന് ഡെ​ങ്കി​പ്പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഉ​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

Tags:    
News Summary - Six months after the pipeline burst-Drinking water flows down the drain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.