കലക്ടറേറ്റിലെ എസ്.ഐ.ആർ സഹായ കേന്ദ്രത്തിൽ എത്തിയ വയോധികയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കർ സംസാരിക്കുന്നു
കൊല്ലം: സ്‌പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ -2026 രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രവര്‍ത്തനപുരോഗതി വിലയിരുത്താന്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കർ നേരിട്ടെത്തി. അവലോകനയോഗത്തിൽ അദ്ദേഹം അധ്യക്ഷത വഹിച്ചു. രണ്ടാംഘട്ട ഹിയറിങ്ങിന് ആവശ്യമായ നിദേശങ്ങളും നല്‍കി. റിവിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനപുരോഗതി ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടര്‍ എന്‍. ദേവിദാസ് വിശദീകരിച്ചു.
എസ്.ഐ.ആര്‍ വോട്ടേഴ്‌സ് ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ സി.ഇ.ഒ വിലയിരുത്തി. യോഗത്തിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമീഷന്റെ കന്റോണ്‍മെന്റ് കോമ്പൗണ്ടിലുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ വെയര്‍ഹൗസിലും പരിശോധന നടത്തി. വിവിധ ലോക്‌സഭാമണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്കുള്ള സുരക്ഷാക്രമീകരണങ്ങളാണ് വിലയിരുത്തിയത്. വെയര്‍ഹൗസിലെ സി.സി ടി.വി ദൃശ്യങ്ങളും നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.