Posted On
date_range Updated On
date_range യുവാവിനുനേരെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
കിളികൊല്ലൂർ: യുവാവിനോട് പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയയാൾ പൊലീസ് പിടിയിലായി. കല്ലുംതാഴം കെ.പി നഗർ ഉദയക്കോട്ട് വടക്കതിൽ ആർ. ശിവപ്രസാദാണ് (42) പിടിയിലായത്. യുവാവിനെ മർദിച്ചും ഭീഷണിപ്പെടുത്തിയും പ്രതിയുടെ വീട്ടിലെത്തിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കിളികൊല്ലൂർ ഇൻസ്പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുകേഷ്, രജനീഷ്, അനിൽകുമാർ, സി.പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.