സബീർ
Posted On
date_range Updated On
date_range വിവാഹവാഗ്ദാനം നൽകി പീഡനം: യുവാവ് പിടിയിൽ
ചവറ: ഇരുപത്തിയാറുകാരിയെ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയിലായി. ആയൂർ മഞ്ഞപ്പാറ സലീം മൻസിലിൽ എസ്. സബീർ (27) ആണ് ചവറ പൊലീസിെൻറ പിടിയിലായത്. യുവതിയെ വിവാഹം കഴിക്കാമെന്ന് വ്യാജവാഗ്ദാനം നൽകി 2017 മുതൽ തുടർച്ചയായി ബലാത്സംഗം ചെയ്യുകയും തുടർന്ന് വിവാഹം കഴിക്കാതെ പിന്മാറുകയുമായിരുന്നു. ചവറ ഇൻസ്പെക്ടർ എ. നിസാമുദ്ദീൻ, എസ്.ഐ ജോബ് അനിൽ, എ.എസ്.ഐ ഗോപാലകൃഷ്ണൻ, സി.പി.ഒമാരായ അനു, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.