Posted On
date_range Updated On
date_range അനാശാസ്യം: ഏഴുപേർ അറസ്റ്റിൽ
കുഴിത്തുറ: എസ്.ടി മങ്കാടിന് സമീപം വീട് വാടകക്കെടുത്ത് അനാശാസ്യ പ്രവർത്തനം നടത്തിയ ഏഴുപേരെ അറസ്റ്റ് ചെയ്തു. ഇതിൽ നാലുപേർ സ്ത്രീകളാണ്.
മങ്കാട് സ്വദേശി ലാൽ ഷൈൻസിങ് (40), കളിയിക്കാവിള പനങ്കാല സ്വദേശി ഷൈൻ (34), മേക്കോട് സ്വദേശി ഷിബിൻ (34) എന്നിവർ അറസ്റ്റിലായവരിൽ ഉൾപ്പെടും.
വാടകവീട്ടിൽ പതിവായി സ്ത്രീകൾ വന്നുപോകുന്നത് ശ്രദ്ധിച്ച നാട്ടുകാരാണ് പൊലീസിൽ പരാതിപ്പെട്ടത്. സംഭവത്തെക്കുറിച്ച് നിദ്രവിള പൊലീസ് അന്വേഷിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.