കൊല്ലം: വലിയതോതിൽ തമിഴ് തൊഴിലാളികളെ അനധികൃതമായി താമസിപ്പിച്ചിട്ടുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ ബോട്ടുകളിൽ റവന്യൂ, കോസ്റ്റൽ പൊലീസ്, മറൈൻ, തൊഴിൽ വിഭാഗങ്ങൾ സംയുക്തമായി മിന്നൽ പരിശോധന നടത്തി നിരവധി തമിഴ് തൊഴിലാളികളെ കണ്ടെത്തി.
ബോട്ടുകളിൽ കണ്ടെത്തിയ തൊഴിലാളികളുടെ പേര്, ക്വാറൻറീൻ വിവരം, ആൻറിജൻ ടെസ്റ്റ് നടത്തിയ വിവരം, തൊഴിലാളികളെ കൊണ്ടുവന്ന ആളുകൾ, പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിവരം എന്നിവ ശേഖരിച്ചു.
ബോട്ടുകളിൽ താമസിച്ച തമിഴ് തൊഴിലാളികൾക്ക് കോവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. ശേഖരിച്ച വിവരങ്ങൾ തുടർപരിശോധനക്കായി ആരോഗ്യ, തൊഴിൽ, പൊലീസ് വിഭാഗങ്ങൾക്ക് കൈമാറി.
കൊല്ലം ആർ.ഡി.ഒ സി.ജി. ഹരികുമാർ, കോസ്റ്റൽ ഇൻസ്‌പെക്ടർ എസ്. ഷെറീഫ്, അസി.ഡയറക്ടർ ഫിഷറീസ് കെ. നൗഷർഖാൻ, അസി. ലേബർ ഓഫിസർ സുജിത്, ശ്രീകുമാർ, കോസ്റ്റൽ എ.എസ്.ഐ പ്രശാന്തൻ എന്നിവർ പങ്കെടുത്തു.
ബോട്ടിെൻറ രജിസ്ട്രേഷൻ വിവരം, ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിവരം, ക്വാറൻറീൻ പൂർത്തിയാക്കി എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആൻറിജൻ ടെസ്റ്റ് നടത്തി നെഗറ്റിവ് ആണെന്നുള്ള സർട്ടിഫിക്കറ്റ് എന്നിവ നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ മത്സ്യബന്ധനത്തിന് പോകുംമുമ്പ് ഹാജരാക്കണം. യോഗ്യമെന്ന് തോന്നുന്നവയുടെ ലിസ്റ്റ് ഫിഷറീസ് വകുപ്പിന് കൈമാറും.
അതിനനുസരിച്ച് മത്സ്യബന്ധനത്തിന് പാസ് നൽകും. കടലിൽെവച്ചോ കരയിൽ അടുപ്പിക്കുമ്പോഴോ പരിശോധന നടത്തുന്ന സമയം ലിസ്റ്റ് പ്രകാരം തന്ന തൊഴിലാളികൾ മാത്രമേ ഉണ്ടാകാവൂ.
നിയമം ലംഘിച്ചാൽ കേസ് രജിസ്റ്റർ ചെയ്ത് ബോട്ടിെൻറ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.