കൊല്ലം: മാനദണ്ഡങ്ങള്‍ പാലിക്കാതെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ലഹരി മരുന്നുകള്‍ വിതരണംചെയ്ത മെഡിക്കല്‍ സ്റ്റോര്‍ എക്സൈസ് അടച്ചുപൂട്ടി. എക്സൈസും ഡ്രഗ്സ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയില്‍ തങ്കശേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ജനമിത്ര മെഡിക്കല്‍സാണ് എക്സൈസ് അടപ്പിച്ചത്.
എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഗുളികകളും, ഇന്ജക്ഷന് ഉപയോഗിക്കുന്ന സിറിഞ്ചുകളും വില്പന നടത്തിയതായി കണ്ടെത്തി.
ഇത്തരം ലഹരി സംഘങ്ങക്കെതിരെ വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അസി.എക്സൈസ് കമീഷണര്‍ വി. റോബര്‍ട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.