കൊല്ലം: ആശ്രാമം മൈതാനത്തെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമൻ (സാഫ്) കൊല്ലം ഒരുക്കിയ ഫുഡ് സ്റ്റാൾ കടൽ ഭക്ഷണപ്രേമികൾക്കിടയിൽ ഹിറ്റാകുന്നു. ദിവസവും ഇരുനൂറിലധികം പേരാണ് ഇവിടെ ഭക്ഷണം തേടിയെത്തുന്നത്. നിരവധി കൊതിയൂറും കടൽവിഭവങ്ങളാണ് സാഫ് ഒരുക്കിയിരിക്കുന്നത്. കപ്പയും മീൻകറിയും, ഊണ് മീൻകറി എന്നിവ കഴിക്കാൻ തിരക്കേറെയാണ്.
രാവിലെ അപ്പം, അരിപ്പത്തിരി, ചപ്പാത്തി എന്നിവയോടൊപ്പം മീൻ കറിയാണ് ഉണ്ടവുക. ഉച്ചക്കാണ് വിഭവങ്ങളിലധികവം. ഊണിനൊപ്പം മീൻകറിയുൾപ്പെടെ നൂറുരൂപയാണ് ഈടാക്കുന്നത്. കടൽ, കായൽവിഭവങ്ങളായ കക്ക, ഞണ്ട്, കണവ തുടങ്ങിയവ ഫ്രൈയായും റോസ്റ്റായും നൽകുന്നുണ്ട്.
കൂടാതെ ചിക്കൻ, ബീഫ് വിഭവങ്ങളുമുണ്ട്. വൈകീട്ടത്തെ ചെറുകടികളിലും കല്ലുമ്മേക്കായ പോലെ കടൽവിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് പ്രഫഷനൽ പാചകക്കാരാണ് ലൈവായി എല്ലാം തയാറാക്കിവിതരണം ചെയ്യുന്നത്. ഇതുവരെ ഫുഡ്കോർട്ടിൽനിന്ന് ഒന്നരലക്ഷം രൂപയിലധികമാണ് വിറ്റുവരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.