രുദ്രഹനു മാധവ്
മയ്യനാട്: ഓർമശക്തികൊണ്ട് വ്യത്യസ്തനായി ഒരു രണ്ടാംക്ലാസുകാരൻ. മയ്യനാട് കാരിക്കുഴി പുലരിയിൽ ജിനേഷ് ആനന്ദിന്റെയും നർത്തകി സിനുരാജിന്റെയും മകൻ രുദ്രഹനു മാധവാണ് എട്ടുവയസ്സിനിടയിൽ അപാരമായ ഓർമശക്തികൊണ്ട് വിസ്മയം തീർക്കുന്നത്.
150ൽ പരം ദിനോസറുകളുടെ പേരുകൾ, വർഗം എന്നിവയും പരസ്പരം ഇവ തമ്മിലുള്ള വ്യത്യാസങ്ങളും തോക്കുകളുടെ വിവിധ ഇനങ്ങൾ, ലോകത്തിലെ മുഴുവൻ ഫുട്ബാൾ താരങ്ങൾ, ലോക ഗുസ്തി താരങ്ങൾ, രാജ്യങ്ങളുടെ പതാകകളുടെ ചിത്രങ്ങൾ എന്നിവയെല്ലാം ഈ മിടുക്കന് മനഃപാഠം. എപ്പോൾ ചോദിച്ചാലും വിവരങ്ങൾ ചറപറയെന്ന് രുദ്രഹനു പറഞ്ഞുതുടങ്ങും.
എല്ലാ ചിത്രങ്ങളും വളരെപെട്ടെന്ന് തിരിച്ചറിഞ്ഞ് പേരുവിവരങ്ങൾ പറയും. വളരെ ചെറുപ്പം മുതലേ അച്ഛനമ്മമാർ നൽകുന്ന വിവരങ്ങളെല്ലാം രുദ്രഹനു വളരെ വേഗം മനഃപാഠമാക്കുമായിരുന്നു. ഇത് തിരിച്ചറിഞ്ഞ മാതാപിതാക്കൾ അവന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കി കഴിവ് മെച്ചപ്പെടുത്തുകയായിരുന്നു. കോവിഡ് കാലത്ത് പഠനം ഓൺലൈനിൽ ആയതോടെ പുതിയ അറിവുകളിലേക്ക് രുദ്രഹനു കടന്നു.
പാട്ടിലും ഡാൻസിലും പഠനത്തിലും മിടുക്കനായ രുദ്രഹനു നവദീപ് പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ്. മെമ്മറി ചലഞ്ച് പരിപാടികളിലും പങ്കെടുത്ത് കൈയടിനേടുന്ന കൊച്ചുമിടുക്കനെ വിവിധ സ്കൂളുകളിലേക്കും അതിഥിയായി ക്ഷണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.