ശക്തമായ മഴയിൽ ഇളമ്പൽ കുണ്ടയം സ്വദേശി മോഹനന്‍റെ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നനിലയില്‍
Posted On
date_range Updated On
date_range മഴയിൽ വീടിന്‍റെ മേൽക്കൂര തകർന്നു
കുന്നിക്കോട്: ശക്തമായ മഴയെ തുടര്‍ന്ന് വീടിന്‍റെ മേൽക്കൂര തകര്‍ന്നു. വിളക്കുടി പഞ്ചായത്തിലെ ഇളമ്പൽ കുണ്ടയം മലമുകളിൽ താഴേതിൽ മോഹനന്‍റെ വീടാണ് തകര്‍ന്നത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം.
വീട്ടിനുള്ളിലിരുന്ന മോഹനന്‍റെ ഭാര്യ വത്സലയും അമ്മ ജാനകിയും അപകടത്തിന് തൊട്ടുമുമ്പ് പുറത്തിറങ്ങിയിരുന്നു. ശബ്ദം കേട്ട് നോക്കിയപ്പോഴാണ് മേൽക്കൂര നിലംപതിക്കുന്നത് കണ്ടത്. വീട്ടുപകരണങ്ങളും ഫര്‍ണിച്ചറും പൂർണമായും നശിച്ചു. ഇളമ്പൽ വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.