കൊല്ലം: കോവിഡ് -19 നിയന്ത്രണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ തിങ്കളാഴ്ച നടത്തിയ റാപിഡ് ആൻറി ബോഡി ടെസ്റ്റില്‍ എല്ലാ ഫലങ്ങളും നെഗറ്റിവായത് ആശ്വാസമായി. കോവിഡ് വ്യാപനത്തിെൻറ രീതി പരിശോധിക്കുന്നതിന് എളുപ്പത്തില്‍ ഫലം ലഭിക്കുന്ന നൂതന ടെസ്റ്റാണ് റാപിഡ് ആൻറി ബോഡി ടെസ്റ്റ്. രക്തസാമ്പിളുകള്‍ ഉപയോഗിച്ച് നടത്തുന്ന ടെസ്റ്റില്‍ 20 മിനിറ്റിനുള്ളില്ഫലം ലഭിക്കും.
മേക്ക് ക്യുവര്‍ എന്ന കിറ്റ് കാര്‍ഡില്‍ ശേഖരിച്ച രക്തസീറം വീഴ്ത്തി ബഫര്‍ സൊല്യൂഷന് ചേര്‍ത്താണ് ടെസ്റ്റ് നടത്തുന്നത്. ഡെങ്കി, എലിപ്പനി എന്നിവയുടെ പരിശോധനക്ക് സമാനമായ കാര്‍ഡാണ് ഇവിടെയും ഉപയോഗിക്കുന്നത്. സമൂഹത്തിെൻറ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ രക്ത സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കുക വഴി ജനങ്ങളുടെ ഹെര്‍ഡ് ഇമ്യൂണിറ്റി തിരിച്ചറിയുന്നതിന് ആൻറി ബോഡി ടെസ്റ്റിങ് വഴി കഴിയും.
കലക്ടര്‍, ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് ജില്ലയിലെ ആദ്യ പരിശോധന നടത്തിയത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരെ കൂടാതെ ഓഫിസ് സ്റ്റാഫും ഉള്‍പ്പടെ 20 പേരെയാണ് ജില്ല ആശുപത്രിയില്‍ ടെസ്റ്റ് നടത്തിയത്. കോവിഡ് രോഗികളുമായി സമ്പര്‍ത്തില്‍ ഇല്ലാത്തവരെയും ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽപെട്ട 121 പേരുടെ രക്തപരിശോധനയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇന്നലെ നടന്നത്.
പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ്, ജില്ല ആശുപത്രി, പത്തനാപുരം, കുണ്ടറ താലൂക്ക് ആശുപത്രികള്‍, ശൂരനാട് ബ്ലോക്ക് ആരോഗ്യകേന്ദ്രം, പാലത്തറ, ഓച്ചിറ, ചവറ, തെക്കുംഭാഗം, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലായാണ് റാപിഡ് ആൻറി ബോഡി ടെസ്റ്റ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.