representational image
Posted On
date_range Updated On
date_range റബർ എസ്റ്റേറ്റിൽ കാട്ടാന പ്രസവിച്ചു
പുനലൂർ: തെന്മലയിലെ നാഗമല എസ്റ്റേറ്റിലെ 2015 പ്ലാന്‍റേഷൻ ഭാഗത്ത് ജനവാസ മേഖലയോട് ചേർന്നുള്ള റബർ എസ്റ്റേറ്റിലാണ് കാട്ടാന കുട്ടിയാനക്ക് ജന്മം നൽകിയത്. ആളുകളെ കണ്ടതോടെ കുഞ്ഞുമായി ആന കാട്ടിലേക്ക് കടന്നു.
ഞായറാഴ്ച രാവിലെ പത്തോടെ എസ്റ്റേറ്റിലെ വാച്ചർ വി. രാജുവും രണ്ട് തൊഴിലാളികളും എസ്റ്റേറ്റിൽ കയറിയപ്പോൾ രണ്ടു വലിയ ആനകളെ കണ്ടിരുന്നു. ഇവ പോയ ശേഷം സ്ഥലത്തെത്തിയപ്പോഴാണ് കുട്ടിയാന അടുത്ത സമയത്താണ് ജനിച്ചതെന്ന് മനസ്സിലായത്. നിരന്തരം ആനകളുടെ സാന്നിധ്യമുള്ള പ്രദേശമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.