പുനലൂർ: തൊളിക്കോട് ജങ്ഷനിൽ നാലുപേരെ ആക്രമിച്ച സംഭവത്തിൽ കെവിൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾ അടക്കം രണ്ടുപേരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇളമ്പൽ ടിറ്റു ഭവനിൽ ടിറ്റു, പേരെയും കണിയാട്ടഴികത്ത് വീട്ടിൽ ഷാനവാസ് എന്നിവരാണ് പിടിയിലായത്. കെവിൻ കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പരോളിൽ ഇറങ്ങിയതാണ് ടിറ്റു. പരോളിനിടയിലാണ് തൊളിക്കോട് ആക്രമണം നടത്തിയത്. പരോൾ കാലാവധി കഴിഞ്ഞതോടെ തിരികെ ജയിലിലേക്ക് പോകവേ കണ്ണൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് മാരകായുധങ്ങളുമായി കാറിൽ എത്തിയ സംഘം ആക്രമണം നടത്തിത്. തൊളിക്കോട് അംബിക വിലാസത്തിൽ ബിപിൻ (45), മണിയാർ പടിഞ്ഞാറ്റിൻകര പുത്തൻ വീട്ടിൽ ഹരീഷ് കുമാർ (50), മണിയാർ കൊച്ചയത്തിൽ ചരുവിളവീട്ടിൽ അഖിൽ (31), തൊളിക്കോട് ജോബിൻ വിലാസത്തിൽ തങ്കച്ചൻ (68) എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പുനലൂർ കോടതിയിൽ ഹാജരാക്കിയ ഇതുവരെയും റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.