പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
പുനലൂർ: എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ ഇടമണ്ണിൽനിന്ന് പുനലൂർ എക്സൈസ് സർക്കിൾ സംഘം അറസ്റ്റ് ചെയ്തു. പുനലൂർ വാളക്കോട് പുതുപ്പടപ്പ് വിജയവിലാസം വീട്ടീൽ വിഷ്ണു വിജയൻ(26), വാളക്കോട് കാഞ്ഞിരമല തൗഫീഖ് മൻസിലിൽ മുഹമ്മദ് തൗഫീഖ് (26)എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 0.4 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
എക്സൈസ് സി.ഐ ഷമീർഖാൻ, അസി. ഇൻസ്പെക്ടർ ഷിഹാബുദ്ദീൻ, പ്രിവന്റിവ് ഓഫിസർ റെജിമോൻ, സി.ഇ.ഒമാരയായ മാത്യു പോൾ, രാഹുൽ, ഷിബിൻ അസീസ്, ഡബ്ല്യു.സി.ഇ.ഒ ദീപ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.