ചളി നിറഞ്ഞ ചെമ്മന്തൂർ
- മുരുകൻ കോവിൽറോഡ്
Posted On
date_range Updated On
date_range റോഡ് ചളിക്കളമായി; യാത്രക്കാർ ദുരിതത്തിൽ
പുനലൂർ: റോഡ് ചളി മൂടിയതോടെ യാത്ര ദുരിതത്തിൽ. പുനലൂർ പട്ടണത്തിലെ പ്രധാന ലിങ്ക് റോഡുകളിലൊന്നായ ചെമ്മന്തൂർ സ്റ്റേഡിയം- മുരുകൻകോവിൽ റോഡാണ് ചളി നിറഞ്ഞത്. നഗരസഭ സ്റ്റേഡിയത്തോട് ചേർന്നുള്ള റോഡ് ദേശീയ പാതയിൽ നിന്നാണ് ആരംഭിക്കുന്നത്.
ചെറിയ മഴയായാൽപോലും വെള്ളം കെട്ടിനിന്ന് റോഡ് കൂടുതൽ നാശത്തിലാകും. മഴക്കാലത്ത് ഇതുവഴി വാഹനങ്ങൾ കടന്നുപോകാൻ പ്രയാസമാണ്. സ്കൂൾ തുറന്നതോടെ വിദ്യാർഥികൾ വളരെ ബുദ്ധിമുട്ടിയാണ് ഈഭാഗം കടന്നുപോകുന്നത്. നാട്ടുകാരുടെ പ്രതിഷേധം ഉയർന്നിട്ടും ഇവിടം നന്നാക്കാൻ നഗരസഭ അധികൃതർ തയാറാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.