അ​ച്ച​ൻ​കോ​വി​ൽ കി​ഴ​ക്കേ പു​തു​വ​ൽ​കു​ഴി ഭാ​ഗ​ത്ത്

ശ​ശി​ധ​ര​ൻ നാ​യ​രു​ടെ വീ​ട് പ​ന്നി ത​ക​ർ​ത്ത​നി​ല​യി​ൽ

പ​ന്നി വീ​ട് ത​ക​ർ​ത്തു

പു​ന​ലൂ​ർ: അ​ച്ച​ൻ​കോ​വി​ലി​ൽ അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട് ഒ​റ്റ​യാ​ൻ​പ​ന്നി ത​ക​ർ​ത്തു. അ​ച്ച​ൻ​കോ​വി​ൽ കി​ഴ​ക്കേ പു​തു​വ​ൻ കു​ഴി​വേ​ലി​ൽ അ​ശ്വ​തി ഭ​വ​നി​ൽ ശ​ശി​ധ​ര​ൻ നാ​യ​രു​ടെ വീ​ടാ​ണ് ന​ശി​ച്ചി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​യി​രു​ന്നു ഒ​റ്റ​യാ​ൻ പ​ന്നി നാ​ശ​മു​ണ്ടാ​ക്കി​യ​ത്. ശ​ശി​ധ​ര​ൻ നാ​യ​ർ സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ഭാ​ര്യ സു​ജാ​ത വീ​ടു​പൂ​ട്ടി അ​ടു​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ൽ പോ​യി​രു​ന്നു.

രാ​ത്രി വ​ലി​യ ശ​ബ്ദം കേ​ട്ട് ഇ​വ​രെ​ത്തി​യ​പ്പോ​ഴാ​ണ് പ​ന്നി​യു​ടെ പ​രാ​ക്ര​മം ക​ണ്ട​ത്. വീ​ടി​ന്‍റെ ക​ട്ട​ള​യും ഭി​ത്തി​യും കു​ത്തി​യി​ള​ക്കി​യ മു​റി​ക്കു​ള്ളി​ൽ ക​യ​റി​യ പ​ന്നി ത​റ​യും കു​ത്തി​യി​ള​ക്കി. ക​ട്ടി​ലും മ​റ്റു വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും എ​ല്ലാം ന​ശി​ച്ചു. പ​ന്നി​യു​ടെ ശ​ല്യം കാ​ര​ണം അ​ച്ച​ൻ​കോ​വി​ലി​ൽ പ​ക​ൽ​പോ​ലും ആ​ൾ​ക്കാ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

Tags:    
News Summary - The pig broke the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.