പ്രവീൺ ദാസ്
Posted On
date_range Updated On
date_range പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
പുനലൂർ: പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. അച്ചൻകോവിൽ ഐക്കരക്കോണം ഇഞ്ചത്തടം പ്രവീൺനിവാസിൽ പ്രവീൺ ദാസാണ് (21) പിടിയിലായത്.
പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പല സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചതായാണ് കേസ്. പിന്നീട് യുവാവ് പ്രണയത്തിൽനിന്ന് പിന്മാറിയതോടെ പെൺകുട്ടി ആത്മഹത്യ ശ്രമം നടത്തി ഏറെനാൾ ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.