ദേശീയപാതയിൽ ആര്യങ്കാവ് പാണ്ഡ്യൻപാറയിൽ ചരക്കുലോറി ഇടിച്ചുകയറിയുണ്ടായ അപകടം
Posted On
date_range Updated On
date_range ചരക്കുലോറി ഇടിച്ചുകയറി; ദേശീയപാതയിൽ ഗതാഗതം മുടങ്ങി
പുനലൂർ: ദേശീയപാതയിൽ ആര്യങ്കാവ് പാണ്ഡ്യൻപാറയിൽ ചരക്കു ലോറി ഇടിച്ചുകയറി ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി. തിങ്കളാഴ്ച രാത്രി 11 ഓടെയായിരുന്നു അപകടം. തിരുനെൽവേലിയിൽനിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് സിമൻറുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ഇറക്കത്തിൽ നിയന്ത്രണം വിട്ട ലോറി പാതയോരത്തെ വൈദ്യുതി തൂൺ ഇടിച്ചുതകർത്താണ് നിന്നത്. ഈ ഭാഗത്തെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ഡ്രൈവർ ചെങ്കോട്ട സ്വദേശി സെയ്ദാലി പരിക്കില്ലാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.